top of page
Walking Down the Stairs

വേദന കുറയൽ മാത്രമല്ല 
സ്റ്റെപ്പ് കയറാനും ഇറങ്ങാനും പാകത്തിൽ 
മുട്ട് നന്നാക്കി എടുക്കാൻ ചികിത്സ

കേരളത്തിലെ ഏക ഫാസ്റ്റ് ട്രാക്ക് മുട്ട് വേദന ചികിത്സാ സംവിധാനം :

 

  • മരുന്നും കുഴമ്പും വേണ്ട,

  • മുട്ട് മാറ്റി വയ്ക്കൽ വര്ഷങ്ങളോളം  നീട്ടി വയ്ക്കുകയോ  ഒഴിവാക്കുകയോ ചെയ്യാം. 

  • വേദന മണിക്കൂറുകൾക്കകം കുറയുന്നു.

  • ബെഡ് റസ്റ്റ് ആവശ്യമില്ല 

  • ഏതു പ്രായക്കാർക്കും ചെയ്യാം.

  • ഉടൻ ഫലം അറിയാം. ചികിത്സ ഫലിക്കുമോ എന്ന് സംശയം വേണ്ട. 

  • മുട്ടു തേയ്മാനത്തിന് മുട്ട് മാറ്റി വയ്ക്കാതെ തന്നെ വേദന കുറയ്ക്കാനുള്ള ചികിത്സകൾ സംയോജിപ്പിച്ചു ചികിത്സ.

Kneeling to Tie Shoe_edited.jpg

മുട്ട് മാറ്റി വയ്ക്കൽ നീട്ടി വയ്ക്കാം അല്ലെങ്കിൽ ഒഴിവാക്കാം 

വേദനാ സംഹാരി   മരുന്നുകൾ . സ്റ്റീറോയിഡ്‌ ഇന്ജെക്ഷനുകൾ ആയുർവേദ കുഴമ്പുകൾ , കഷായങ്ങൾ  എന്നിവ ആവശ്യമില്ല.

മുട്ട് തേയ്മാനം ഉണ്ടാക്കുന്ന അടിസ്ഥാന കാരണങ്ങൾ - വണ്ണം കുറയ്ക്കൽ , ലിഗമെന്റ് , മെനിസ്‌കസ് പ്രശ്നങ്ങൾ പരിഹരിക്കൽ , വളവുകൾ നിവർത്തൽ, സന്ധി  വീക്കം എന്നിവയ്ക്ക് ചികിത്സ.

 

മുട്ട് മാറ്റി വച്ച ശേഷവും വേദന ഉണ്ടെങ്കിൽ ചികിത്സ.


മറ്റു തരം സ്റ്റിറോയിഡ് / PRP  ഇൻജെക്ഷൻ  ചെയ്തിട്ടും വേദന കുറയുന്നില്ലെങ്കിൽ ചികിത്സ.   

.

Meditating on the Beach
KNEE 1.jpg

എന്താണ് ചികിത്സ ?

 

വേദന കുറയ്ക്കുന്നതിനുള്ള പ്രാഥമിക  ചികിത്സകളും തുടർന്ന് 
തരുണാസ്ഥികളുടെ പുനരുജ്ജീവനത്തിനുള്ള ചികിത്സകളും ആണ്  ഇവിടെ ചെയ്യുന്നത്. ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഇപ്പോൾ സെല്ലുകളുടെ പുനരുത്പാദന ശേഷി ഉപയോഗിച്ച് പല അവയവങ്ങളും പുനരുജ്ജീവന ചികിത്സകൾ നടത്തുന്നുണ്ട്. അസ്ഥി രോഗ ചികിത്സയിലെ കാർട്ടിലേജുകൾ അതിൽ പെട്ട ഒന്നാണ്.

ജോയിന്റ് കാർട്ടിലേജുകളിൽ ചെറിയ മൈക്രോ ദ്വാരങ്ങൾ ഇടുന്ന മൈക്രോ ഡ്രില്ലിങ് ഇതിനു ഉദാഹരണം ആണ്. ചികിത്സ ഏതു വേണം എന്നത് രോഗിയുടെ പ്രായവും തേയ്മാനത്തിന്റെ രൂക്ഷതയും പുനരുജ്ജീവന ശേഷിയും അനുസരിച്ചു  തീരുമാനിക്കണം. എല്ലാവര്ക്കും ഒരേ ചികിത്സ അല്ല. ഒരാളുടെ തന്നെ രണ്ടു മുട്ടുകൾക്കും വേറെ വേറെ ചികിത്സ  ആവും ചിലപ്പോൾ വേണ്ടി വരിക.

മുട്ടിലെ കാർട്ടിലേജു വളരാൻ മരുന്നുകൾക്ക് റോൾ ഒന്നുമില്ല . മറ്റു ജീവികളില് നിന്നും കാർട്ടിലേജു എടുത്ത് അരച്ച് പൊടി ആക്കി കഴിച്ചാൽ മനുഷ്യന് കാർട്ടിലേജു വളരില്ല . കാൽസ്യം , വിറ്റാമിൻ  ഡി ഒക്കെ അമിതമായി കഴിച്ചതുകൊണ്ടു കാർട്ടിലേജു വളരില്ല.

മുട്ട് വേദനയ്ക്ക് വേദനാ സംഹാരികൾ കഴിച്ചു ശീലമായവർ ശ്രദ്ധിക്കേണ്ടതുണ്ട് . കിഡ്‌നി രോഗങ്ങൾക്ക് പുറമെ ഹൃദ്രോഗ സാധ്യതയും ഈ മരുന്നുകളിൽ ഉണ്ട്. 

ചികിത്സ , ഏകദേശ കാലയളവ് , ഏകദേശ ചെലവ് എന്നിവ 

ചികിത്സ, കാലയളവുകൾ , ചെലവ്  എന്നിവ അന്തിമമായി  തീരുമാനിക്കുന്നത് നേരിട്ടുള്ള പരിശോധനയ്ക്കു  ശേഷം മാത്രം. താഴെ നൽകിയിരിക്കുന്നത് ഏകദേശ കാലയളവ് ആണ്. 

കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് ലെവൽ ഒന്ന്  മുതൽ മൂന്നു വരെയുള്ള തേയ്മാന ചികിത്സകളിൽ  ബേസിക് ചികിത്സകളിൽ 50 % കിഴിവ് ഉണ്ടായിരിക്കും. മറ്റു 
അനുബന്ധ ചികിത്സകളിൽ 30 % കിഴിവ് ഉണ്ടായിരിക്കും.

പ്രൈവറ്റ് ആരോഗ്യ ഇൻഷുറൻസുകൾ ചിലത് തേയ്മാന ചികിത്സകൾക്ക് ഇൻഷുറൻസ് നൽകുന്നതല്ല . ഇൻഷുറൻസ് ലഭ്യമാണോ എന്ന്  രോഗി ഇൻഷുറൻസ്  സ്ഥാപനവുമായി ബന്ധപ്പെട്ട്  ഉറപ്പു വരുത്തുക.  ലിഗ്മെന്റ് പരിക്കുകൾക്കുള്ള ശസ്ത്രക്രിയകൾക്ക്  ഇൻഷുറൻസ്  ലഭ്യമാകാറുണ്ട്. 

Happy Woman

ബേസിക് പ്ലാൻ 
വേദന കുറയ്ക്കൽ  

സ്റ്റേജ് 1-2 തേയ്മാനമുള്ള , നോർമൽ വണ്ണം ഉള്ള, ലിഗമെന്റ് /മെനിസ്‌ക്കസ് പരുക്കുകൾ ഇല്ലാത്ത രോഗികളിൽ GFC / ജോയിന്റ് റീഹാബിലിറ്റേഷൻ ചികിത്സകൾ 
6 മുതൽ 8 മണിക്കൂർ വരെ ചികിത്സാ സമയം / ചെലവ് Rs 8500*

Posing on Staircase_edited.jpg

ലെവൽ 2 
സ്റ്റെപ്പ് കയറൽ/ ഇറങ്ങൽ

സ്റ്റേജ് 1-2 തേയ്മാനമുള്ള , നോർമൽ വണ്ണം ഉള്ള, ലിഗമെന്റ് /മെനിസ്‌ക്കസ് പരുക്കുകൾ ഇല്ലാത്ത രോഗികളിൽ മസിൽ/  ജോയിന്റ് റീഹാബിലിറ്റേഷൻ ചികിത്സകൾ 
3 മുതൽ 6 ആഴ്ച  വരെ ചികിത്സാ സമയം / ചെലവ് മാസം  8500 മുതൽ 16500 വരെ.  

Yoga at Home_edited.jpg

ലെവൽ 3

നിലത്ത് ഇരിക്കൽ   

സ്റ്റേജ് 1-2 തേയ്മാനമുള്ള , നോർമൽ വണ്ണം ഉള്ള, ലിഗമെന്റ് /മെനിസ്‌ക്കസ് പരുക്കുകൾ ഇല്ലാത്ത രോഗികളിൽ മസിൽ/  ജോയിന്റ് റീഹാബിലിറ്റേഷൻ ചികിത്സകൾ 
6 മുതൽ 12 ആഴ്ച  വരെ ചികിത്സാ സമയം / ചെലവ് മാസം  8500 മുതൽ 16500 വരെ.  

അനുബന്ധ ചികിത്സകൾ 

വണ്ണം കുറയ്ക്കൽ / കുടവയർ കുറയ്ക്കൽ 

 

മിക്ക മുട്ട് വേദന രോഗികളിലും   അമിത വണ്ണം ഉണ്ടാകും. വീണ്ടും തേയ്മാനം ഉണ്ടാകാതെ നോക്കാൻ വണ്ണം കുറയ്ക്കൽ നിര്ബന്ധമാണ് .

വേദന ഉള്ളവർക്ക് വ്യായാമം ചെയ്തു വണ്ണം കുറയ്ക്കാൻ സാധിക്കാത്തതു കൊണ്ട് വ്യായാമം ആവശ്യമില്ലാത്ത   പ്രത്യേക വെയ്റ്റ്  ലോസ്  തെറാപ്പികൾ വഴി വണ്ണം കുറയ്ക്കാനുള്ള ചികിത്സകളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ് .

ഇങ്ങനെ വണ്ണം കുറയ്ക്കുമ്പോൾ മാസം 7 മുതൽ 10 കിലോ ഒക്കെ വേഗത്തിൽ കുറയ്ക്കാൻ സാധിക്കും. വെയ്റ്റ് കുറയ്ക്കാനുള്ള ചികിത്സ കോഴിക്കോട്, കരുനാഗപ്പള്ളി , തിരുവനന്തപുരം കേന്ദ്രങ്ങൾക്ക് പുറമെ തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിലും ലഭ്യമാണ്. 

Measuring Waist

ലീല, നെടുമങ്ങാട്

പത്ത് വർഷത്തെ മുട്ട് തേയ്മാനത്തിന്റെ  വേദന അഞ്ചു മണിക്കൂർ കൊണ്ട് മാറി. ഇപ്പോൾ സ്റ്റെപ്പ് കയറാനും ഇറങ്ങാനും എളുപ്പം 

ഉമൈബ, ആറ്റിങ്ങൽ

കിടക്കുമ്പോൾ പോലും വേദന ആയിരുന്നു. അത് പോയി 

ശാന്തി, അമരവിള

ഇപ്പോൾ നടക്കാനുള്ള പ്രയാസവും വേദനയും നന്നായി കുറഞ്ഞു. നിലത്ത് ഇരിക്കാനുള്ള ചികിത്സ തുടരുന്നു 

മുട്ടിലെ നീർക്കെട്ട്, സന്ധി വാതം,മസിൽ വേദനകൾ, ലിഗമെന്റ്, മെനിസ്‌ക്കസ് പ്രശ്നങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നത് ആവശ്യമായി വന്നേക്കാം 

 

മുട്ടിലെ നീർക്കെട്ട് , സന്ധി വാത രോഗങ്ങൾ, മുട്ടിനു സമീപത്തെ മസിൽ, ടെൻഡൺ രോഗങ്ങൾ   എന്നിവ ഉള്ള രോഗികൾക്ക് ഈ രോഗങ്ങൾ നിയന്ത്രണത്തിൽ ആകാതെ തേയ്മാന ചികിത്സകൾ സാധിക്കില്ല. അവ ആദ്യം ചികിത്സിച്ച ശേഷം മാത്രമേ തേയ്മാന ചികിത്സ ചെയ്യാൻ കഴിയൂ. 

എങ്ങനെ ചികിത്സ ആരംഭിക്കാം?

ആദ്യം മുട്ടിന്റെ എക്സ് റേ എടുത്തത് Whatsapp ചെയ്യുക. സ്റ്റേജ് അനുസരിച്ചു ചികിത്സ പ്ലാൻ ചെയ്യുന്നതിന് വേണ്ടി ആണ് ഇത്. ചില രോഗികളിൽ മുട്ട് തേയ്മാനം പരിധി വിട്ടു കഴിഞ്ഞതാണെങ്കിൽ  ഇത്തരം ചികിത്സകൾ ചെയ്താലും ഫലം നീണ്ടു നിൽക്കണം എന്നില്ല. മറ്റു ചിലരിൽ വളവുകൾ കാരണം ഇത്തരം ചികിത്സകൾ ചെയ്യാൻ പറ്റണം എന്നില്ല.റൂമറ്റോയിഡ് ആർത്രൈറ്റിസ് ഉള്ളവരിൽ ആക്റ്റീവ് രോഗം നില നിൽക്കുമ്പോൾ ഫലം ഉണ്ടാകില്ല. ഹീമോഫീലിയ മൂലമുള്ള ആർത്രൈറ്റിസ് ഉണ്ടെങ്കിൽ ഇത്തരം ചികിത്സകൾക്ക് ഫലം കിട്ടില്ല. 

അതിനു ശേഷം ചികിത്സ ചെയ്‌താൽ പ്രയോജനം ചെയ്‌തേക്കുമെന്നുള്ള രോഗികൾ മാത്രം നേരിട്ട് എത്തുക. മുട്ടിലെ തേയ്മാനത്തിനു മണിക്കൂറുകൾ മാത്രം വേണ്ടി വരുന്ന ചികിത്സ ആയതിനാൽ രാവിലെ എത്തിയാൽ വൈകുന്നേരം പോകാം.

തിരുവനന്തപുരം
ഇന്ത്യാ  ഹോസ്പിറ്റൽ 

തമ്പാനൂർ ഹൌസിങ്  ബോർഡ് ജംക്ഷനിൽ നിന്ന് SS കോവിൽ വഴി  

OP Date:

തിങ്കൾ

കരുനാഗപ്പള്ളി 
പേൾ ഹോസ്പിറ്റൽ:

KSRTC ബസ് സ്റ്റേഷന് തെക്കുഭാഗത്ത് നാഷണൽ ഹൈവേ സൈഡിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ 

OP Date:

ചൊവ്വ

കുന്നംകുളം
സൗത്ത് ഷോർ ഹോസ്പിറ്റൽ  

കുന്നംകുളം ഗുരുവായൂർ റോഡ് , പഴയ അലൈഡ് ഹോസ്പിറ്റലിനു മുൻവശം, ആർത്താറ്റ്‌, തൃശൂർ ജില്ല.

OP Date:

ശനി

കോഴിക്കോട്  
നാഷണൽ ഹോസ്പിറ്റൽ:

KSRTC ബസ്‌സ്റ്റേഷനു സമീപം, മാവൂർ റോഡ് തുടക്കം , കോഴിക്കോട് സിറ്റി 

OP Date:

വ്യാഴം

bottom of page